ടെസ്റ്റിനായി ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തില്ല: ആരോണ്‍ ഫിഞ്ച്

- Advertisement -

ടെസ്റ്റ് ക്രിക്കറ്റിനായി തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്താനില്ലെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്. ഏകദിന ടി20 ക്രിക്കറ്റില്‍ തന്റെ വെടിക്കെട്ട് പ്രകടനത്തിനു പേരു കേട്ട ഫിഞ്ച് ഇതാദ്യമായി ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് എത്തുകയായിരുന്നു. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ടീമിലേക്കാണ് ഫിഞ്ച് എത്തുന്നത്. കാമറൂണ്‍ ബാന്‍ക്രോഫ്ട്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിലക്കുകളാണ് ഫിഞ്ച് ഉള്‍പ്പെട്ടെ ഒട്ടനവധി പുതുമുഖ താരങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ ടീമിലേക്ക് വാതില്‍ തുറന്നത്.

76 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല ഫിഞ്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നത് തന്റെ മികവ് പുറത്തെടുക്കുവാന്‍ സഹായിക്കുമെന്ന് പറഞ്ഞു. ടെസ്റ്റിനായി ശൈലി മാറ്റുവാനുള്ള ആഗ്രഹങ്ങളെ താന്‍ ചെറുക്കുവാന്‍ ശ്രമിക്കുമെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു. തന്റെ ആദ്യത്തെ ടെസ്റ്റ് ടൂര്‍ ആണെങ്കിലും തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവശ്യകതകളെക്കുറിച്ച് വ്യക്തതയുണ്ടെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.

Advertisement