പൂനെ സിറ്റിയോട് ഗോകുലം പൊരുതി തോറ്റു

- Advertisement -

പ്രീസീസൺ മത്സരത്തിൽ ഐ എസ് എൽ ക്ലബായ പൂനെ സിറ്റിയോട് ഗോകുലം എഫ് സി പൊരുതി തോറ്റു. ഇന്ന് നടന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അഞ്ചു ഗോളുകൾ പിറന്ന ത്രില്ലറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പൂനെ സിറ്റി വിജയിച്ചത്. ഏഴു വിദേശ താരങ്ങളെയും കളത്തിൽ ഇറക്കിയാണ് പൂനെ സിറ്റി ഇന്ന് കളിച്ചത്.

പൂനെ സിറ്റിക്കായി സ്റ്റാങ്കോവിച്, ജേക്കബ് വാൻലാൽഹിമ്പുയിയ, റോബിൻ സിംഗ് എന്നിവരാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ‌ ദിവസം ചർച്ചിൽ ബ്രദേഴ്സിനെയും പൂനെ സിറ്റി പരാജയപ്പെടുത്തിയിരുന്നു. ചർച്ചിലിനെതിരെ 2-1 എന്ന സ്കോറിനായിരുന്നു പൂനെയുടെ ജയം.

Advertisement