വില്‍ പുകോവസ്കി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, ആഷസിന് തിരികെ എത്തുമെന്ന് പ്രതീക്ഷ

Willpucovski

ഓസ്ട്രേലിയന്‍ താരം വില്‍ പുകോവസ്കി തോളിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ആഷസിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നെസ്സ് നേടുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ ഏറെ നാളായി അലട്ടുന്ന പരിക്കിന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ തീരുമാനിച്ചത്. ഇതോടെ താരത്തിന് ഓസ്ട്രേലിയയുടെ ആഭ്യന്തര സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഏറെക്കാലം താരം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

വിക്ടോറിയയ്ക്ക് വേണ്ടി പരിശീലനത്തിനിടെയാണ് താരത്തിന്റെ പരിക്ക് കൂടുതല്‍ മോശമായത്. ഇതിനെത്തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സുമായുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ നിന്ന് താരം പിന്മാറിയുന്നു. ഇന്ത്യയ്ക്കെതിരെ സിഡ്നിയില്‍ ഫീല്‍ഡിംഗിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഗാബ ടെസ്റ്റില്‍ താരം കളിച്ചില്ല.

ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരത്തില്‍ താരം അര്‍ദ്ധ ശതകം നേടി മികവ് പുലര്‍ത്തുകയായിരുന്നുവെങ്കിലും കഴിഞ്ഞ കുറേ നാളായി താരത്തെ പരിക്കും കണ്‍കഷനുമെല്ലാം അലട്ടുകയാണ്.

Previous articleനിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ
Next article“മെസ്സിക്ക് വേണ്ടത് പണമല്ല, സ്നേഹവും കിരീടങ്ങളുമാണ്”