മായങ്ക് അഗർവാളിന്റെ പ്രകടനത്തെ ഇപ്പോൾ വിലയിരുത്തുന്നില്ലെന്ന് സൗരവ് ഗാംഗുലി

ഒരു വർഷത്തെ പ്രകടനം നോക്കി മാത്രമേ ഇന്ത്യൻ ഓപണർ മായങ്ക് അഗർവാളിന്റെ പ്രകടനത്തെ വിലയിരുത്തുന്നുള്ളുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അതിന് ശേഷം മാത്രമേ ഇന്ത്യയുടെ ഓപ്പണറായി മായങ്ക് അഗർവാളിനെ ഉറപ്പിക്കാനാവു എന്നും ഗാംഗുലി പറഞ്ഞു.

“ഏതൊരു യുവ താരവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സൂചനകളാണ് നൽകുന്നത്. മായങ്ക് ഓസ്ട്രേലിയയിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയിലെ ആദ്യ ടെസ്റ്റിൽ തന്നെ താരം ഡബിൾ സെഞ്ചുറി നേടി. താരം ഒരു വർഷം കൂടി കളിച്ചതിന് ശേഷം താരത്തെ വിലയിരുത്താം” ഗാംഗുലി പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ തന്റെ ആദ്യ സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ അത് ഡബിൾ സെഞ്ചുറിയാക്കി മാറ്റിയിരുന്നു.  215 റൺസ് എടുത്ത മായങ്ക് അഗർവാൾ ഇന്ത്യക്ക് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ മികച്ച സ്കോർ നേടി കൊടുത്തിരുന്നു.

Previous articleഫിൽ ബ്രൗൺ തന്നെ ഹൈദരബാദിന്റെയും പരിശീലകനാവും
Next articleനാണക്കേട് മറക്കാൻ സ്പർസിന് ഇന്ന് നിർണായക മത്സരം