ദക്ഷിണാഫ്രിക്ക ലോകകപ്പ് നേടിയാല്‍ റിട്ടയര്‍മെന്റ്: ഇമ്രാന്‍ താഹിര്‍

അടുത്ത വര്‍ഷം 40 വയസ്സ് തികയുന്ന ഇമ്രാന്‍ താഹിറിന്റെ മോഹങ്ങള്‍ ആവുന്നത്ര കാലം ക്രിക്കറ്റ് കളിയ്ക്കുക എന്നാണ്, അത് സ്വന്തം രാജ്യത്തിനു വേണ്ടിയാണെങ്കില്‍ ഏറെ സന്തോഷമെന്നും താരം കരുതുന്നു. എന്നാല്‍ 2019 ലോകകപ്പ് ദക്ഷിണാഫ്രിക്ക നേടിയാല്‍ താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് നേരത്തെ ചിന്തിക്കുമെന്നും ഇമ്രാന്‍ താഹിര്‍ അഭിപ്രായപ്പെട്ടു.

കഴിയുന്നത്ര കാലം ക്രിക്കറ്റ് കളിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ താഹിര്‍ താന്‍ ടീമിനു വേണ്ടത് എല്ലാം നല്‍കുന്നുണ്ടെന്നും അറിയിച്ചു. എന്നാല്‍ തനിക്ക് ടീമിനൊരു ബാധ്യതയാകുവാന്‍ താല്പര്യമില്ലെന്നും തലയയുര്‍ത്തിയുള്ളൊരു മടക്കമാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും താഹിര്‍ കൂട്ടിചേര്‍ത്തു.

ഇപ്പോള്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് പറയുന്നത് വളരെ നേരത്തെയായിപ്പോകുമെന്ന അഭിപ്രായക്കാരനാണ് താന്‍. എന്നാലും ലോകകപ്പ് നേടിയാല്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് കാര്യമായി ചിന്തിക്കുമെന്നും താഹിര്‍ അഭിപ്രായപ്പെട്ടു.

Previous articleടെസ്റ്റ് ടീമില്‍ പരിഗണിച്ചതില്‍ സന്നാഹ മത്സരത്തിലെ പ്രകടനം കണക്കാക്കിയിട്ടില്ലെന്ന് വ്യക്തം
Next articleസൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഒപ്പം ഇനി ഗ്രാന്റ് ഹൈപ്പർ എ പി ഗ്രൂപ്പും