സിംബാബ്‌വെയ്‌ക്കെതിരെ ബുലവായോയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറ് മടിക്കാതെ ഡിക്ലയർ ചെയ്ത മുൾഡർ 400 എന്ന ലോക റെക്കോർഡിന് ഉടമയായ ലാറയുമായി സംസാരിച്ചു. ബ്രയാൻ ലാറ തന്നെ വ്യക്തിപരമായി പ്രോത്സാഹിപ്പിച്ചതായി ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡർ വെളിപ്പെടുത്തി.

രണ്ടാം ദിവസത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 367 റൺസുമായി പുറത്താകാതെ നിന്ന മൾഡർ, ദക്ഷിണാഫ്രിക്കയുടെ താൽക്കാലിക ക്യാപ്റ്റനെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ 2004-ൽ ഇംഗ്ലണ്ടിനെതിരെ ലാറ സ്ഥാപിച്ച 400 റൺസിന്റെ റെക്കോർഡിന് 33 റൺസ് അകലെ താരത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
“ബ്രയാൻ ലാറ ആ റെക്കോർഡ് നിലനിർത്തുന്നതാണ് ശരിയായ രീതി,” എന്നാണ് അന്ന് മൾഡർ പറഞ്ഞത്. എന്നാൽ ലാറയുമായി സംസാരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നു.
“അദ്ദേഹം [ലാറ] എന്നോട് പറഞ്ഞു, ഞാൻ എന്റെ സ്വന്തം റെക്കോർഡ് സൃഷ്ടിക്കണമായിരുന്നു എന്നും അതിനായി ശ്രമിക്കണമായിരുന്നു എന്നും പറഞ്ഞു. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു,” മൾഡർ പറഞ്ഞു.
“ഞാൻ വീണ്ടും ആ സാഹചര്യത്തിൽ എത്തുകയാണെങ്കിൽ, അദ്ദേഹത്തേക്കാൾ ഞാൻ കൂടുതൽ റൺസ് നേടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.” മുൾഡർ പറഞ്ഞു.