11 ഓവര്‍ മത്സരം, 3 പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്

Sports Correspondent

Rovmanpowell
Download the Fanport app now!
Appstore Badge
Google Play Badge 1

മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ റൺ മഴ പെയ്തപ്പോള്‍ 3 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഒന്നാം ടി20യിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആണ് വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 11 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 10.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കരസ്ഥമാക്കിയത്.

22 പന്തിൽ 48 റൺസ് നേടിയ ഡേവിഡ് മില്ലര്‍ക്കൊപ്പം 12 പന്തിൽ 21 റൺസ് നേടി റീസ ഹെന്‍ഡ്രിക്സ്, 5 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന് മഗാല എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്. വെസ്റ്റിന്‍ഡീസ് ബൗളിംഗിൽ ഷെൽഡൺ കോട്രെല്ലും ഒഡീന്‍ സ്മിത്തും 2 വീതം വിക്കറ്റ് നേടി.

18 പന്തിൽ 43 റൺസ് നേടി പുറത്താകാതെ നിന്ന റോവ്മന്‍ പവൽ ആണ് വെസ്റ്റിന്‍ഡീസിന്റെ സൂപ്പര്‍ താരം. 14 പന്തിൽ 28 റൺസ് നേടിയ ജോൺസൺ ചാള്‍സും 8 പന്തിൽ 23 റൺസ് നേടിയ ബ്രണ്ടന്‍ കിംഗും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. 3 വിക്കറ്റ് നേടിയ സിസാന്‍ഡ മഗാലയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിലെ പ്രധാന വിക്കറ്റ് നേട്ടക്കാരന്‍.