വെസ്റ്റ് ഇൻഡീസിനെ ആഞ്ഞടിച്ചും എറിഞ്ഞൊതുക്കിയും വമ്പൻ ജയവുമായി ഇന്ത്യ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 107 റൺസിന്റെ വമ്പൻ ജയമാണ് ടീം ഇന്ത്യ നേടിയത്. കുൽദീപിന്റെ ഹാട്രിക്കും രാഹുൽ – രോഹിത്ത് ഓപ്പണിംഗ് കൂട്ട് കെട്ടിന്റെ സെഞ്ചുറികളും റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് നിർണായകമായ ജയം ഇന്ത്യക്ക് സമ്മാനിച്ചത്.

388 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് 61 റൺസ് എടുക്കുന്നതിനിടയിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 30 റൺസെടുത്ത ലെവിസിനെ പറഞ്ഞയച്ചത്. ശർദ്ദുൽ താക്കൂറായിരു‌ന്നു. വൈകാതെ റൺ ഔട്ടിലൂടെ ഹെറ്റ്മെയെറും മടങ്ങി. റോസ്റ്റൺ ചേസിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജ എടുത്തെങ്കിലും ഹോപ്പും (78) പൂരനും (75) മികച്ച ഇന്നിംഗ്സുകളുമായി വെസ്റ്റ് ഇൻഡീസിന്റെ പ്രതീക്ഷകൾ ഉയർത്തി. പിന്നീട് പൂരനേയും പൊള്ളാർഡിനേയും(0) ഷമി പവലിയനിലേക്ക് പറഞ്ഞയച്ചു.

പിന്നീടാണ് കുൽദീപിന്റെ കരിയറിലെ രണ്ടാം ഹാട്രിക്ക് പിറന്നത്. ഹോപ്, ഹോൾഡർ(11) അൽസാരി ജോസഫ്(0) എന്നിവരാണ് കുൽദീപിന്റെ പന്തിൽ കുരുങ്ങി കളം വിട്ടത്. 46 റൺസ് എടുത്ത് ചെറുത്ത് നിൽപ്പിന് ശ്രമിച്ച കീമോ പോളിനേയും ഷമി വീഴ്ത്തി. കുൽദീപ്, ഷമി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 387 റൺസാണ് എടുത്തത്. ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും ഇന്ത്യയുടെ സ്കോർ വേഗത്തിൽ ഉയർത്തുകയും ചെയ്തു.

കെ.എൽ രാഹുൽ 102 റൺസ് എടുത്ത് പുറത്തായപ്പോൾ രോഹിത് ശർമ്മ 159 റൺസ് എടുത്താണ് പുറത്തായത്. ഇരുവരും ചേർന്ന് ഇന്ത്യക്ക് ആദ്യ വിക്കറ്റിൽ തന്നെ 227 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്ന് വന്ന വിരാട് കോഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും ശ്രേയസ് അയ്യരും റിഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു.