കൊറോണ വൈറസ് പടരുന്നതിനിടെ ഇംഗ്ലണ്ടിൽ പരമ്പര നടത്താനുള്ള വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്ക് പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ടീമിൽ നിന്ന് പ്രമുഖ താരങ്ങളായ ഡാരൻ ബ്രാവോ, ഷിംറോൺ ഹേറ്റ്മേയർ, കീമോ പോൾ എന്നിവർ ടീമിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ടീമിന്റെ ക്യാപ്റ്റൻ ജേസൺ ഹോൾഡർ തന്നെയാണ്.
പരമ്പരക്ക് വേണ്ടി 25 അംഗ ടീമിനെയാണ് വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിന്നാവും അവസാന 14 അംഗ ടീമിനെ വെസ്റ്റിൻഡീസ് പ്രഖ്യാപിക്കുക. ജൂൺ 8ന് പ്രത്യേക വിമാനത്തിൽ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കുകയും അവിടെ 14 ദിവസം ക്വറന്റൈനിൽ ചിലവഴിക്കുകയും ചെയ്യും. ടീമിൽ നിന്ന് താരങ്ങൾ വിട്ടുനിന്ന തീരുമാനത്തെ അംഗീകരിക്കുന്നുണ്ടെന്നും അവർക്കെതിരെ ഭാവിയിൽ യാതൊരു അച്ചടക്ക നടപടികൾ ഉണ്ടാവില്ലെന്നും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
നേരത്തെ ജൂലൈ 8ന് വെസ്റ്റിനിനെതിരായ പരമ്പര നടക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
West Indies squad: Jason Holder (captain), Jermaine Blackwood, Nkrumah Bonner, Kraigg Brathwaite, Shamarh Brooks, John Campbell, Roston Chase, Rahkeem Cornwall, Shane Dowrich (wicketkeeper), Chemar Holder, Shai Hope, Alzarri Joseph, Raymon Reifer, Kemar Roach.
Reserves: Sunil Ambris, Joshua da Silva, Shannon Gabriel, Keon Harding, Kyle Mayers, Preston McSween, Marquino Mindley, Shane Moseley, Anderson Phillip, Oshane Thomas, Jomel Warrican