മൂന്നാ ദിവസം ആദ്യ സെഷനിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടി വെസ്റ്റിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം ല‍ഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 271/5 എന്ന നിലയിൽ. ഇന്ന് മത്സരത്തിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 70 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയര്‍ നേടിയത്.

201/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന് ജേസൺ ഹോള്‍ഡറുടെ വിക്കറ്റ് ആദ്യമേ നഷ്ടമായി. 45 റൺസ് നേടിയ താരത്തെ ക്രിസ് വോക്സാണ് പുറത്താക്കിയത്. അതിന് ശേഷം 65 റൺസ് ആണ് ആറാം വിക്കറ്റിൽ എന്‍ക്രുമ ബോണ്ണറും ജോഷ്വ ഡാ സിൽവയും ചേര്‍ന്ന് നേടിയത്.

ബോണ്ണര്‍ 68 റൺസും ജോഷ്വ ഡാ സിൽവ 29 റൺസും നേടുകയായിരുന്നു.