ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കെ അയർലണ്ടിനെ വെസ്റ്റിൻഡീസ് തോൽപ്പിച്ചു

- Advertisement -

വെസ്റ്റിൻഡീസും അയർലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനു ആവേശകരമായ വിജയം. അയർലണ്ടിന്റെ വലിയ പൊരുതൽ കണ്ട മത്സരത്തിൽ ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കെ ആണ് വെസ്റ്റിൻഡീസ് വിജയിച്ചത്. ആദ്യ ബാറ്റ് ചെയ്ത അയർലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് ആയിരുന്നു എടുത്തത്. അയർലണ്ടിനു വേണ്ടി 63 റൺസുമായി സ്റ്റിർലിംഗ് ആണ് ടോപ്പ് സ്കോറർ ആയത്. നാലു വിക്കറ്റ് എടുത്ത വെസ്റ്റിൻഡീസ് ബൗളർ അൽസാഎഇ ജോസഫ് ആണ് അയർലണ്ടിനെ തളർത്തിയത്.

238ന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വെസ്റ്റിൻഡീസിന് വിക്കറ്റുകൾ നഷ്ടമായി. 52 റൺസ് എടുത്ത പൂരനും 40 റൺസ് എടുത്ത ക്യാപ്റ്റൻ പൊള്ളാർഡും ആണ് വെസ്റ്റിൻഡീസിനെ രക്ഷിച്ചത്. 232 റൺസിന് 9 വിക്കറ്റ് എന്ന നിലയിലേക്ക് ആയ വെസ്റ്റിൻഡീസിന് അവസാന ഓവറുകളിൽ വലിയ സമ്മർദ്ദം തന്നെ നേരിടേണ്ടി വന്നു.

എന്നാൽ 50ആം ഓവറിലെ അഞ്ചാം പന്തിൽ സിക്സർ പറത്തിക്കൊണ്ട് കോട്രൽ അയർലണ്ട് ഹൃദയം തകർത്ത് വെസ്റ്റിൻഡീസിന് ജയം നൽകി.

Advertisement