ആദ്യ ടെസ്റ്റിന് മുൻപ് വെസ്റ്റിൻഡീസിന് പരിക്ക് തിരിച്ചടി

- Advertisement -

ഇന്ത്യക്കെതിരെയുള്ള വെസ്റ്റിൻഡീസിന്റെ ആദ്യ ടെസ്റ്റിന് മുൻപ് തന്നെ ടീമിന് തിരിച്ചടി. പരിക്കിനെ തുടർന്ന് ഓൾ റൗണ്ടർ കീമോ പോൾ ഇന്ത്യക്കെതിരെ ഉണ്ടാവില്ല. ആങ്കിളിനേറ്റ പരിക്കാണ് കീമോ പോളിന് തിരിച്ചടിയായത്. താരത്തിന് പകരമായി മിഗെൽ കമ്മിൻസ് ടീമിൽ ഇടം പിടിക്കും. ഇന്ത്യൻ എ ടീമിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് കീമോ പോളിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്.

മൂന്ന് വർഷം മുൻപ് ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് മിഗെൽ കമ്മിൻസ്. ആൻ രണ്ടാം ഇന്നിങ്സിൽ 48 റൺസിന്‌ 6 വിക്കറ്റ് വീഴ്ത്തി തന്റെ കരിയർ ബേസ്ഡ് പ്രകടനവും കമ്മിൻസ് നടത്തിയിരുന്നു.  2002ന് ശേഷം ഒരു ടെസ്റ്റ് പരമ്പര ജയം തേടിയാണ് വെസ്റ്റിൻഡീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അതെ സമയം ഏകദിന പരമ്പരയും ടി20 പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കാനുറച്ച് തന്നെയാണ് ഇറങ്ങുന്നത്.

Advertisement