അഞ്ചാം ജയവുമായി സ്റ്റോം, മന്ഥാനയുടെ വക വീണ്ടും ഇടിവെട്ട് ബാറ്റിംഗ്

- Advertisement -

ടൂര്‍ണ്ണമെന്റിലെ അഞ്ചാം വിജയം കരസ്ഥമാക്കി വെസ്റ്റേണ്‍ സ്റ്റോം. ജയം തുടര്‍ക്കഥയാക്കിയ ടീമിനു വേണ്ടി ഹീത്തര്‍ നൈറ്റ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റെഫാനി ടെയിലപ്ഡ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്തായ സ്മൃതി മന്ഥാന തന്റെ മികച്ച ഫോം ഈ മത്സരത്തിലും തുടര്‍ന്നു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് വെസ്റ്റേണ്‍ സ്റ്റോം നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലാങ്കാഷയര്‍ തണ്ടറിനെ 109 റണ്‍സിനു ടീം ഓള്‍ഔട്ട് ആക്കി. 33 റണ്‍സ് നേടിയ എലെനോര്‍ ത്രെല്‍ക്കെല്‍ഡ് ആണ് തണ്ടറിന്റെ ടോപ് സ്കോറര്‍. ഇന്ത്യന്‍ താരം ഹര്‍മ്മന്‍പ്രീത് കൗര്‍ 8 റണ്‍സ് മാത്രമേ നേടിയുള്ളു. ക്ലെയ്ര‍ നിക്കോളസ് മൂന്നും സ്റ്റെഫാനി ടെയിലര്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ 76 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement