“റാഷ്ഫോർഡ് യൂറോ കപ്പിൽ സ്റ്റാർട്ട് ചെയ്യാൻ അർഹിക്കുന്നില്ല”

20210327 173512

ഇംഗ്ലണ്ട് യൂറോ കപ്പിൽ ഇറങ്ങുമ്പോൾ മാർക്കസ് റാഷ്ഫോർഡ് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്ന് മുൻ ഇംഗ്ലീഷ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ്. യൂറോ കപ്പിൽ സ്റ്റാർട്ട് ചെയ്യാൻ റാഷ്ഫോർഡ് അർഹിക്കുന്നില്ല എന്ന് ഫെർഡിനാൻഡ് പറഞ്ഞു. റാഷ്ഫോർഡിന്റെ അടുത്ത കാലത്തെ ഫോം അത്രയ്ക്ക് ദയനീയമാണ് എന്ന് ഫെർഡിനാൻഡ് പറയുന്നു. റാഷ്ഫോർഡിനെക്കാൾ ഫോഡനോ സാഞ്ചോയോ ആണ് ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.

റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അവസാന പത്തു മത്സരങ്ങളിൽ ആകെ ഒരു ഗോളാണ് നേടിയത്. റാഷ്ഫോർഡിന് ഒരുപാട് പരിക്കുകളും ഉണ്ട്. റാഷ്ഫോർഡ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത് എന്ന് റിയോ പറയുന്നു. ഹാരി മഗ്വയറിനെ ടീമിൽ എടുത്തതിനെയും റിയോ വിമർശിച്ചു. മഗ്വയർ ഫിറ്റല്ല എന്നും പൂർണ്ണ ഫിറ്റല്ലാത്ത താരങ്ങളെ വലിയ ടൂർണമെന്റുകൾക്ക് ടീമിൽ ഉൾപ്പെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

Previous articleനാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ജോ റൂട്ട് പുറത്ത്, ഇംഗ്ലണ്ട് തകരുന്നു
Next articleതാൻ ഐപിഎലിൽ നിന്ന് പിന്മാറാൻ നിന്നപ്പോളാണ് ടൂര്‍ണ്ണമെന്റ് നിര്‍ത്തിവെച്ചത് – ചഹാൽ