ചെമാര്‍ ഹോള്‍ഡര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്ക്, കരാറിലെത്തിയിരിക്കുന്നത് വാര്‍വിക്ക്ഷയറുമായി

കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ സെപ്റ്റംബറിനായി വിന്‍ഡീസ് താരം ചെമാര്‍ ഹോള്‍ഡറിനെ സ്വന്തമാക്കി വാര്‍വിക്ക്ഷയര്‍. ബാര്‍ബഡോസിന്റെ പേസറെ ടീമിന്റെ ഡിവിഷന്‍ വൺ റൺ-ഇന്നിന് വേണ്ടിയാണ് ടീമിലെത്തിച്ചിരിക്കുന്നത്.

2019-20 വെസ്റ്റിന്‍ഡീസ് ചാമ്പ്യന്‍ഷിപ്പിൽ ബാര്‍ബഡോസിനെ കിരീടത്തിലേക്ക് നയിക്കുമ്പോള്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം ചെമാര്‍ ആയിരുന്നു. താരം പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചതിനാൽ ഉടന്‍ ലണ്ടനിലേക്ക് യാത്രയാകും.

െഗസ്റ്റ് 30ന് വാര്‍വിക്ക്ഷയറിന്റെ ലങ്കാഷയറുമായുള്ള മത്സരത്തിൽ താരം കളിക്കും.

Previous articleരാംകുമാര്‍ രാമനാഥനും പുറത്ത്
Next articleഡോർട്മുണ്ടിനെ ഡെലേനി ഇനി സെവിയ്യയിൽ