ജോസ് ബട്‍ലറുടെയും കോഹ്ലിയുടെയും വിക്കറ്റുകള്‍ നേടണം

Kohli
- Advertisement -

വിരാട് കോഹ്‍ലിയുടെയും ജോസ് ബട്ലറുടെയും വിക്കറ്റുകള്‍ നേടണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ഉസ്മാൻ ഖാദിര്‍. ഇരുവരുമാണ് ഇന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച താരങ്ങളെന്നും ഇവരെ കൂടാതെ എബി ഡി വില്ലിയേഴ്സ്, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെയും വിക്കറ്റുകള്‍ നേടണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഖാദിര്‍ പറഞ്ഞു.

സിംബാബ്‍വേയ്ക്കെതിരെ പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച് താരം സെലക്ടര്‍മാരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടി കളിക്കാനിരിക്കുന്ന താരം ഇംഗ്ലണ്ട് – വിന്‍ഡീസ് ടൂറുകളെയും ഉറ്റുനോക്കുകയാണെന്ന് പറ‍ഞ്ഞു.

Advertisement