പോർച്ചുഗൽ ഗോൾ കീപ്പർ റുയി പട്രിസിയോ റോമയിലേക്ക്

20210608 131026
- Advertisement -

ജോസെ മൗറീനോ റോമയിൽ വലിയ വലിയ സൈനിംഗുകൾ നടത്താനുള്ള ശ്രമത്തിലാണ്. ഗോൾ കീപ്പറായി വോൾവ്സിന്റെ ഒന്നാം നമ്പറായ റുയി പട്രിസിയോയെ സ്വന്തമാക്കനുള്ള ചർച്ചകൾ റോമ ആരംഭിച്ചു. 12 മില്യൺ ആണ് പട്രിസിയോക്ക് വേണ്ടി വോൾവ്സ് ആവശ്യപ്പെടുന്നത്. 33കാരനായ താരത്തിനായി 9 മില്യൺ യൂറോ മാത്രമാണ് റോമ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

കരാർ തുകയിൽ ധാരണ ആയാൽ ഈ ട്രാൻസ്ഫർ ഉടൻ നടക്കും. 2018മുതൽ വോൾവ്സിനൊപ്പം ഉള്ള താരമാണ് റുയി പട്രിസിയോ.‌ അതിനു മുമ്പ് തന്റെ കരിയർ മുഴുവൻ പട്രിസ്യോ സ്പോർടിങ് ലിസ്ബണിൽ ആയിരുന്നു കളിച്ചിരുന്നത്. ഇപ്പോൾ യൂറോ കപ്പിൽ പോർച്ചുഗലിന്റെ വല കാക്കാ ഒരുങ്ങുകയാണ് അദ്ദേഹം. പട്രിസിയോ ക്ലബ് വിടും എന്ന് ഉറപ്പായതോടെ പകരക്കാരനായുള്ള അന്വേഷണം വോൾവ്സ് ആരംഭിച്ചു. ഒളിമ്പിയാകോസിന്റെ ഗോൾ കീപ്പറായ ജോസെ സാ വോൾവ്സിൽ എത്താനാണ് സാധ്യത.

Advertisement