ഭാവിയില്‍ ഒരു ശരിയായ ഓള്‍റൗണ്ടറായി താന്‍ അറിയപ്പെടേണമെന്ന് ആഗ്രഹം – റഷീദ് ഖാന്‍

അയര്‍ലണ്ടിനെതിരെയുള്ള അവസാന ഏകദിനത്തില്‍ റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനം ആണ് അഫ്ഗാനിസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. 40 പന്തില്‍ 48 റണ്‍സും നാല് വിക്കറ്റും നേടിയ താരം ആണ് ബാറ്റിംഗിലും ബൗളിംഗിലും അഫ്ഗാനിസ്ഥാന് തുണയായത്.

താന്‍ ഒരു ഓള്‍റൗണ്ടര്‍ എന്നാണ് താന്‍ തന്നെ കരുതുന്നതെന്നും എന്നാല്‍ ഏവരും തന്നെ ശരിയായ ഓള്‍റൗണ്ടറെന്ന രീതിയില്‍ ഭാവിയില്‍ അംഗീകാരം നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും റഷീദ് ഖാന്‍ വെളിപ്പെടുത്തി. താന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ ബാറ്റ്സ്മാനായാണ് ആരംഭിച്ചതെന്നും പിന്നീട് തന്റെ ബൗളിംഗിനെ താന്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയായിരുന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

താന്‍ ഇപ്പോള്‍ തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

Previous articleദക്ഷിണാഫ്രിക്കക്കെതിരായ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ നിന്ന് മാത്യു വെയ്ഡ് പുറത്ത്
Next articleചുവപ്പ് കാർഡും വാങ്ങി ഇബ്രഹിമോവിച്, മിലാൻ ഡാർബി ജയിച്ച് ഇന്റർ സെമിയിൽ