ദക്ഷിണാഫ്രിക്കക്കെതിരായ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ നിന്ന് മാത്യു വെയ്ഡ് പുറത്ത്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് മാത്യു വെയ്ഡ് പുറത്ത്. പകരം അലക്സ് കാരി ടീമിൽ ഇടം നേടിയിട്ടുണ്ട്. ആദ്യമായാണ് അലക്സ് കാരി ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നത്. അലക്സ് കാരിയെ കൂടാതെ മാർക്ക് സ്റ്റെക്ക്ടെയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതിനെ തുടർന്നാണ് വെയ്ഡ് ടീമിൽ നിന്ന് പുറത്തായത്.

എന്നാൽ ന്യൂസിലാൻഡിനെതിരായ ടി20 മത്സരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ മാത്യു വെയ്ഡ് ഇടം നേടിയിട്ടുണ്ട്. അതെ സമയം ഇന്ത്യക്കെതിരായ പരമ്പര തോറ്റതിന് പഴികേട്ട ക്യാപ്റ്റൻ ടിം പെയ്‌നിനെ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. എന്നാൽ മത്സരത്തിന്റെ തിയ്യതികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇരു ബോർഡുകളും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ന്യൂസിലാൻഡ് പര്യടനത്തിനുള്ള ടീം ഫെബ്രുവരി 7ന് തിരിക്കും. ബിഗ്ബാഷിൽ മികച്ച പ്രകടനം പുറത്തെടുത്ത 19കാരൻ തൻവീർ സംഗയും ന്യൂസിലാൻഡിനെതിരായ ടി20 ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

T20I squad Aaron Finch (capt), Matthew Wade (vc), Ashton Agar, Jason Behrendorff, Mitchell Marsh, Glenn Maxwell, Ben McDermott, Riley Meredith, Josh Philippe, Jhye Richardson, Kane Richardson, Daniel Sams, Tanveer Sangha, D’Arcy Short, Marcus Stoinis, Ashton Turner, Andrew Tye, Adam Zampa

Test squad Tim Paine (capt), Pat Cummins (vc), Sean Abbott, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Moises Henriques, Marnus Labuschagne, Nathan Lyon, Michael Neser, James Pattinson, Will Pucovski, Steve Smith, Mitchell Starc, Mark Steketee, Mitchell Swepson, David Warner

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഷെഫീൽഡിന് എതിരെ
Next articleഭാവിയില്‍ ഒരു ശരിയായ ഓള്‍റൗണ്ടറായി താന്‍ അറിയപ്പെടേണമെന്ന് ആഗ്രഹം – റഷീദ് ഖാന്‍