ഇംഗ്ലണ്ടിനെ പോലെ ഇന്ത്യയും ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കണം

Sports Correspondent

ഓസ്ട്രേലിയയില്‍ പതിവായി കളിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് പകരം ഇന്ത്യ ഇംഗ്ലണ്ട് ചെയ്യുന്ന പോലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ഡെലിഗേഷന്‍ ചെയര്‍മാന്‍ ഏള്‍ എഡ്ഡിംഗ്സ്.

2014 മുതല്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് കളിക്കുന്നത്. 2001ലും 2010ലും ഒഴികെ ഇന്ത്യയും ഓസ്ട്രേലിയയും ഇപ്പോള്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് കളിക്കുന്നത്. 2001ല്‍ മൂന്ന് ടെസ്റ്റുകളും 2010ല്‍ രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുണ്ടായിരുന്നത്.

ഭാവിയില്‍ ഇത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും എഡ്ഡിംഗ്സ് വ്യക്തമാക്കി.