റെലഗേഷൻ ഭീഷണി, മാർക്കോ സിൽവയെ പുറത്താക്കി എവർട്ടൺ

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടൺ പരിശീലകൻ മാർക്കോ സിൽവയെ പുറത്താക്കി. നിലവിൽ പ്രീമിയർ ലീഗിൽ 18ആം സ്ഥാനത്താണ് എവർട്ടൺ. മേഴ്സിസൈഡ് ഡെർബിയിലെ വമ്പൻ തോൽവിക്ക് പിന്നാലെയാണ് സിൽവയുടെ സ്ഥാനം തെറിച്ചത്. നിലവിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുകയാണ് എവർട്ടൺ. മേഴ്സിസൈഡ് ഡെർബിയിൽ 5-2 ന്റെ തോൽവിയാണ് ലിവർപൂളിനോട് എവർട്ടൺ ഏറ്റുവാങ്ങിയത്.

മുൻ വാട്ട്ഫോർഡ് പരിശീലകനായ മാർക്കോ സിൽവ 2018-19 സീസണിന്റെ തുടക്കത്തിലാണ് പരിശീലകനായി ചുമതലയേറ്റെടുത്തത്. ഡങ്കൺ ഫെർഗൂസൺ ആയിരിക്കും ചെൽസിക്കെതിരായ മത്സരത്തിൽ എവർട്ടണിന്റെ ചുമതല വഹിക്കുക. 15 മത്സരങ്ങൾക്ക് ശേഷം 14 പോയന്റ് മാത്രമാണ് എവർട്ടണിനുള്ളത്. എവർട്ടണിന്റെ‌ മുൻ പരിശീലകൻ ഡേവിഡ് മോയെസ് എവർട്ടൺ പരിശീലകനായി തിരിച്ചെത്തുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement