ഡെമിറാലും സൗദിയിൽ, അൽ അഹ്ലി താരത്തെ സ്വന്തമാക്കി

Newsroom

Picsart 23 08 15 10 46 33 955
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യയിലേക്ക് വലിയ താരങ്ങൾ ഒഴുകുകയാണ്. ഇപ്പോൾ അരലാന്റയുടെ സെന്റർ ബാക്ക് ആയ ഡെമിറാൽ ആണ് സൗദിയിലേക്ക് എത്തിയിരിക്കുന്നത്. സൗദി ക്ലബായ അൽ അഹ്ലിയാണ് ഡെമിറാലിനെ സൈൻ ചെയ്തത്. 20 മില്യണോളം അറ്റലാന്റയ്ക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കും. താരം മൂന്ന് വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെക്കും. ഇന്ന് തന്നെ മെഡിക്കൽ പൂർത്തിയാക്കി ഡെമിറൽ ക്ലബിൽ കരാർ ഒപ്പുവെക്കും‌.

സൗദി 115231

സെന്റർ ബാക്കായ ഡെമിറാലിനെ ടീമിലേക്ക് എത്തിക്കാൻ ഇന്റർ മിലാനും ചില ഇംഗ്ലീഷ് ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാൽ സൗദിയിൽ നിന്നുള്ള ഓഫറിന് മുകളിൽ ഒരു ഓഫർ നൽകാൻ ആർക്കും ആയില്ല. അവസാന രണ്ടു വർഷമായി ഡെമിറാൽ അറ്റലാന്റയിൽ ഉണ്ട്. ആദ്യം ഒരു സീസൺ യുവന്റസിൽ നിന്ന് ലോണിൽ ആയിരുന്നു താരം അറ്റലാന്റയുടെ ഭാഗമായത്.

തുർക്കിയുടെ സെന്റർ ബാക്കായ ഡെമിറാലിന് യുവന്റസിൽ അധികം അവസരം ലഭിക്കാത്തതിൽ ആയിരുന്നു ക്ലബ് വിട്ട് അറ്റലാന്റയിൽ എത്തിയത്. 25കാരനായ താരം അറ്റലാന്റയിൽ ഇപ്പോൾ പ്രധാന ഡിഫൻഡറാണ്. ഡെമിറാൽ സസുവോളയിൽ കളിച്ചായിരുന്നു യൂറോപ്പിലെ വലിയ ക്ലബുകളുടെ ഒക്കെ ശ്രദ്ധ തുടക്കത്തിൽ നേടിയത്.