അയാക്സിന്റെ ഗോൾ കീപ്പർ ഒനാനയെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു

അയാക്സിന്റെ ഗോൾ കീപ്പർ ആയ ആൻഡ്രെ ഒനാനയെ ഇന്റർ മിലാൻ സ്വന്തമാക്കും. ഫ്രീ ട്രാൻസ്ഫറിൽ ആകും താരം ഇന്റർ മിലാനിൽ എത്തുക. 25കാരനായ താരം അയാക്സിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിനാൽ ഒരു വർഷത്തെ വിലക്ക് നേരിട്ട അടുത്ത ദിവസങ്ങളിലാണ് വീണ്ടും അയാക്സുമായി പരിശീലനം ആരംഭിച്ചത്. അയാക്സിൽ താരം കരാർ നിരസിച്ചത് ആരാധകർക്ക് ഇടയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്.

കാമറൂണിയൻ താരം 2016 മുതൽ അയാക്സിനൊപ്പം ഉണ്ട്. അയാക്സ് രണ്ട് സീസൺ മുമ്പ് ചാമ്പ്യൻസ് ലീഗ് സെമു ഫൈനലിൽ എത്തിയപ്പോൾ ഒനാന ഗംഭീരപ് പ്രകടനം നടത്തിയിരുന്നു. നാലു വർഷത്തെ കരാർ ആകും താരം ഇന്റർ മിലാനിൽ ഒപ്പുവെക്കുക. 3 മില്യൺ യൂറോ വർഷത്തിൽ വേതനമായി ലഭിക്കും. ജനുവരിയിൽ കരാർ ഒപ്പുവെക്കും എങ്കിലും അടുത്ത സമ്മറിൽ മാത്രമെ താരം ഇന്റർ മിലാനിൽ എത്തുകയുള്ളൂ.

Previous articleഇതൊന്നും ധോണിയുടെ തീരുമാനങ്ങളല്ലെന്ന് തനിക്കറിയാം – ഗൗതം ഗംഭീര്‍
Next articleവനിന്‍ഡു ഹസരംഗ ടി20യിലെ ഒന്നാം നമ്പര്‍ ബൗളര്‍