വാഷിങ്ടൻ സുന്ദർ ടി20 പരമ്പരയിൽ ഉണ്ടാകില്ല

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് വാഷിംഗ്ടൺ സുന്ദറിനെ ഒഴിവാക്കി. പകരം കുൽദീപ് ടീമിൽ എത്തും. വാഷിങ്ടൻ സുന്ദർ ഇന്ത്യൻ ക്യാമ്പ് വിട്ടു. താരത്തിന് ഹാംസ്ട്രിംഗ് പരിക്ക് ആണെന്നും ചൊവ്വാഴ്ച NCA യിൽ റിപ്പോർട്ട് ചെയ്യണമെന്നും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. മൂന്നാഴ്ച വേണ്ടി വരും സുന്ദറിന് തിരികെ എത്താൻ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങൾ ഫെബ്രുവരി 16ന് കൊൽക്കത്തയിൽ ആരംഭിക്കും. പരിക്ക് കാരണം രാഹുൽ കെ പി അക്സർ പട്ടേൽ എന്നിവരും ടൂർണമെന്റിന് പുറത്താണ്.