വീണ്ടും ഇന്നിംഗ്സ് ജയം, ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി

Photo: Twitter/@BCCI

ഇന്നിംഗ്സ് ജയങ്ങളുടെ കാര്യത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ മറികടന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് ജയം നേടിയതോടെയാണ് വിരാട് കോഹ്‌ലി മഹേന്ദ്ര സിങ് ധോണിയെ മറികടന്നത്. ഇന്നത്തെ ജയം വിരാട് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യയുടെ പത്താമത്തെ വിജയമായിരുന്നു. ഇത് ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ ഇന്നിംഗ്സ് ജയം കൂടിയായിരുന്നു.

ഇതുവരെ ഒൻപത് ഇന്നിംഗ്സ് ജയങ്ങൾ നേടിയ മഹേന്ദ്ര സിങ് ധോണിയായിരുന്നു കോഹ്‌ലിക്ക് മുൻപിലുണ്ടായിരുന്നത്. 52 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചാണ് വിരാട് കോഹ്‌ലി തന്റെ പത്താമത്തെ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയത്. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചതിൽ നിന്നാണ് മഹീന്ദ സിങ് ധോണി 9 ഇന്നിങ്‌സ് ജയങ്ങൾ സ്വന്തമാക്കിയത്. 109 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 22 ഇന്നിങ്‌സ് ജയങ്ങൾ സൗത്ത് ആഫ്രിക്കക്ക് നേടിക്കൊടുത്ത ഗ്രയിം സ്മിത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

Previous articleഓറഞ്ച് പട തിരിച്ചെത്തി!!
Next articleമുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ