മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയാണ് നിലവിൽ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ എന്ന് മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 7 വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെയാണ് മുൻ താരങ്ങളുടെ അഭിപ്രായം.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ജയം അനായാസമാക്കിയിരുന്നു. പന്തിന്റെ നിറം ഏതായാലും പ്രശ്‌നമില്ല, മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തുമെന്ന് ഗംഭീർ പറഞ്ഞു. നിലവിൽ റെഡ് ബോളിൽ ഏറ്റവും മികച്ച ബൗളർ ഷമിയാണെന്നും ഗംഭീർ പറഞ്ഞു.

മുഹമ്മദ് ഷമിയെ വെസ്റ്റിൻഡീസ് ബൗളിംഗ് ഇതിഹാസം മാൽകം മാർഷനോടാണ് സുനിൽ ഗാവസ്‌കർ ഉപമിച്ചത്. ഷമിയുടെ ബൗളുകൾ മിസൈൽ പോലെയാണെന്നും പ്രതിരോധിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ഗാവസ്‌കർ പറഞ്ഞു.

Previous articleവീണ്ടും ഇന്നിംഗ്സ് ജയം, ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി
Next articleപ്യാനിചിന് പരിക്ക്, യുവന്റസിലേക്ക് മടങ്ങി