ഓറഞ്ച് പട തിരിച്ചെത്തി!!

- Advertisement -

കഴിഞ്ഞ യൂറോ കപ്പിനും ലോകകപ്പിനും യോഗ്യത നേടാൻ കഴിയാതിരുന്ന നെതർലന്റ്സ് ഒരിടവേളയ്ക്ക് ശേഷം പ്രധാന ടൂർണമെന്റിൽ തിരിച്ചെത്തി. ഇന്ന് നോർത്തേൺ അയർലണ്ടിനോട് സമനില വഴങ്ങിയതോടെയാണ് നെതർലന്റ്സ് യൂറോ കപ്പ് യോഗ്യത ഉറപ്പിച്ചത്. ഇന്ന് 0-0 എന്ന സമനില ആണ് നെതർലന്റ്സ് വഴങ്ങിയത്.

ഗ്രൂപ്പിൽ ഇപ്പോൾ 16 പോയന്റുമായി രണ്ടാമതാണ് ഓറഞ്ച് പട ഉള്ളത്. 13 പോയന്റുള്ള അയർലണ്ട് അവസാന മത്സരം വിജയിച്ചാൽ പോലും നെതർലന്റ്സിനെ മറികടക്കാൻ ആവില്ല. ഈ ഗ്രൂപ്പിൽ നിന്ന് ജർമ്മനിയും യൂറോ കപ്പ് യോഗ്യത നേടിയിട്ടുണ്ട്. അവസാന കുറേ വർഷങ്ങളായി മോശം ഫോമിൽ ഉള്ള നെതർലന്റ്സിനെ മാറ്റിമറിച്ചത് പരിശീലകൻ കൊമാന്റെ മികവാണ്.

Advertisement