സോഷ്യൽ മീഡിയയിലും റെക്കോർഡിട്ട് വിരാട് കോഹ്‌ലി

ക്രിക്കറ്റ് ലോകത്ത് റെക്കോർഡുകൾ ഒന്നൊന്നായി മറികടക്കുന്ന വിരാട് കോഹ്‌ലി ഇത്തവണ മറികടന്നത് സോഷ്യൽ മീഡിയയിലെ റെക്കോർഡ്. സോഷ്യൽ മീഡിയയിൽ 100 മില്യൺ ആരാധകരുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇതുവരെ കൈവരിക്കാനാവാത്ത നേട്ടമാണ് കോഹ്‌ലി കൈവരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ കോഹ്‌ലിക്ക് ഇൻസ്റ്റാഗ്രാമിൽ 33.7 മില്യൺ ഫോള്ളോവെഴ്‌സും ഫേസ്ബുക്കിൽ 37മില്യൺ ഫോള്ളോവെഴ്‌സും ട്വിറ്ററിൽ 29.5 മില്യൺ ഫോള്ളോവെഴ്‌സും ഉണ്ട്.

ഈ അടുത്തിടെ കോഹ്‌ലി ഫോബ്‌സിന്റെ ഇന്ത്യയിലെ 100 സെലിബ്രിറ്റികളിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബംഗളൂരുവിന്റെ കൂടെ നിറം മങ്ങിയ കോഹ്‌ലി ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഫോമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏകദിന റാങ്കിങ്ങിൽ ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലി ഇപ്പോൾ. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ ജയാ സാധ്യത കല്പിക്കപെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യയുടേത്.