ധോണിയുടെ കാര്യം ഗാംഗുലി തന്നോട് സംസാരിച്ചിട്ടില്ലെന്ന് വിരാട് കോഹ്‌ലി

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ പറ്റി താനും ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയും ചർച്ച ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ആവശ്യമുള്ള സമയത്ത് ബി.സി.സി.ഐ പ്രസിഡണ്ട് ഗാംഗുലി തന്നെ ബന്ധപ്പെടുമെന്നും കോഹ്‌ലി പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയെ വിരാട് കോഹ്‌ലി അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഗാംഗുലി ഒക്ടോബർ 24ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കാണുമെന്നും ധോണിയുടെ ഭാവിയെ പറ്റി ചർച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു. നവംബർ 3ന് തുടങ്ങുന്ന ബംഗ്ലാദേശ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഒക്ടോബർ 24ന് പ്രഖ്യാപിക്കും. ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുന്ന മഹേന്ദ്ര സിങ് ധോണി ഇത്തവണയും ഇന്ത്യൻ ടീമിൽ ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്.

Advertisement