“ജംഷദ്പൂർ ആരാധകർക്ക് ഒരു കിരീടം നേടിക്കൊടുക്കൽ ആണ് ലക്ഷ്യം” – സി കെ വിനീത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ജംഷദ്പൂരിൽ എത്തിയ മലയാളി സ്ട്രൈക്കർ സി കെ വിനീത് ഇന്ന് ജംഷദ്പൂരിനു വേണ്ടി ഐ എസ് എല്ലിൽ അരങ്ങേറും. ഒഡീഷയെ ആണ് ജംഷദ്പൂർ ഇന്ന് ലീഗിൽ നേരിടുന്നത്. ജംഷദ്പൂരിൽ എല്ലാം ഏറ്റവും മികച്ചതാണ് എന്ന് സി കെ വിനീത് പറഞ്ഞു. ജംഷദ്പൂരിന്റെ ട്രെയിനിങ് സൗകര്യങ്ങൾ, ഇവിടുത്തെ ഗ്രൗണ്ട് ഇതൊക്കെ ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ് എന്ന് സി കെ പറഞ്ഞു.

എല്ലാ ടീമിനെയും പോലെ കപ്പ് നേടണം എന്ന് തന്നെയാണ് ജംഷദ്പൂരിന്റെയും ആഗ്രഹം. തങ്ങൾ തങ്ങളെ കൊണ്ടാവുന്ന ദൂരത്തിൽ ഈ സീസണിൽ പോകും എന്ന് സി കെ വിനീത് പറഞ്ഞു. സീസൺ അവസാനം ജംഷദ്പൂർ ആരാധകർക്ക് ഒരു കപ്പ് നൽകാൻ തനിക്കും ടീമിനും ആകുമെന്നും സി കെ പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement