“താൻ പി എസ് ജി വിടാൻ ശ്രമിച്ചത് സ്വാഭാവികം മാത്രം” – നെയ്മർ

- Advertisement -

താൻ പി എസ് ജി വിടാൻ ശ്രമിച്ചത് അത്ര വലിയ സംഭവം ഒന്നുമല്ല എന്ന് നെയ്മർ. ഏതൊരു മനുഷ്യനും ചെയ്യുന്ന സ്വാഭാവിക കാര്യം മാത്രമാണ്‌. നിങ്ങൾ സന്തോഷവാൻ അല്ല എങ്കിൽ ഏതു ജോലി ആയാലും അവിടെ നിന്ന് മാറാൻ ശ്രമിക്കുമല്ലോ. നിങ്ങളുടെ സന്തോഷം തിരികെ കണ്ടെത്താൻ സ്ഥലങ്ങൾ മാറി നോക്കും. ഇതു തന്നെയാണ് താനും ചെയ്യാൻ ശ്രമിച്ചത് എന്ന് നെയ്മർ പറഞ്ഞു.

പി എസ് ജി വിട്ടു ബാഴ്സലോണയിലേക്ക് പോകാൻ നെയ്മർ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ശ്രമിച്ചിരുന്നു. എന്നാൽ അവസാനം പി എസ് ജിയിൽ തന്നെ തുടരുകയായിരുന്നു. താൻ ശ്രമിച്ചു എങ്കിലും ഇപ്പോൾ താൻ പി എസ് ജിയിലാണ്. അതുകൊണ്ട് തന്നെ ഈ ക്ലബിനായി താൻ തന്റെ എല്ലാം കൊടുക്കും എന്ന് നെയ്മർ പറഞ്ഞു.

Advertisement