ഈ തലമുറയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാത്രമാണ് ഒരുപാട് റെക്കോർഡുകൾ തകർക്കുകയെന്നും ഒരു ഇതിഹാസമായി മാറുകയെന്നുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മോയിൻ ഖാൻ. 1980കളെയും 1990കളെയും അപേക്ഷിച്ച് ക്രിക്കറ്റിൽ പ്രതിഭയുള്ള താരങ്ങൾ കുറവാണെന്നും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ പറഞ്ഞു. ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുകയായിരുന്നു മോയിൻ ഖാൻ.
നിലവിൽ പാകിസ്ഥാൻ ടീമിൽ മത്സരം ജയിപ്പിക്കാനും മത്സരം മാറ്റിമറിക്കാനുമുള്ള താരങ്ങൾ ഇല്ലെന്നും മോയിൻ ഖാൻ പറഞ്ഞു. 80-90 കാലഘട്ടങ്ങളിൽ ഒരുപാടു മത്സരം ജയിപ്പിക്കാൻ കഴിവുള്ള താരങ്ങൾ പാകിസ്ഥാൻ ടീമിൽ ഉണ്ടായിരുന്നെന്നും ഒരു ദിവസം അതിൽ ആരെങ്കിലും ഒരാൾ മത്സരം ജയിപ്പിക്കുമെന്ന് ഉറപ്പായിരുന്നെന്നും മോയിൻ ഖാൻ പറഞ്ഞു.
സൗരവ് ഗാംഗുലി തുടങ്ങിവെച്ച ഇന്ത്യൻ ക്രിക്കറ്റിലെ മാറ്റം മഹേന്ദ്ര സിങ് ധോണിയിലൂടെ ഇന്ത്യ പൂർത്തിയാക്കിയെന്നും ധോണിയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയതെന്നും മോയിൻ ഖാൻ പറഞ്ഞു. അത് കൊണ്ടാണ് ഇന്ത്യ കഴിവുള്ള താരങ്ങളെ സൃഷ്ട്ടിക്കുന്നതെന്നും മോയിൻ ഖാൻ പറഞ്ഞു.