“സഹൽ മെച്ചപ്പെടുന്നു, ഭാവിയിൽ രാജ്യത്തെ മികച്ച താരമാകും” – ഇഷ്ഫാഖ് അഹമ്മദ്

സഹൽ അബ്ദുൽ സമദ് മെച്ചപ്പെട്ടു വരികയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. സഹൽ വലിയ കഴിവുള്ള താരമാണ്. അത് എല്ലാവർക്കും അറിയാം. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഈൽകോ ഷറ്റോരിക്ക് സഹലിന്റെ ഫിസിക്കൽ സൈഡ് മെച്ചപ്പെടേണ്ടതുണ്ടായിരുന്നു. ഗ്രൗണ്ടിൽ ഫിസിക്കലായുള്ള മികവ് അത്യാവശ്യവുമാണ്. സഹൽ ഇപ്പോൾ ഫിസിക്കൽ ആയും മെച്ചപ്പെട്ടു കഴിഞ്ഞു എന്ന് ഇഷ്ഫാഖ് പറഞ്ഞു.

സഹലിന് ഈ സീസണിൽ അധികം അവസരങ്ങൾ ഷറ്റോരി നൽകിയിരുന്നില്ല. എന്നാൽ സഹൽ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് എന്നും സമീപ ഭാവിയിൽ തന്നെ സഹൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി മാറും എന്നും ഇത് തനിക്ക് യാതൊരു സംശയവും ഇല്ലായെന്നും ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.