ജെയിംസ് ആൻഡേഴ്സണ് അഭിനന്ദനം അറിയിച്ച് വിരാട് കോഹ്‌ലി

Photo: Getty Images/ ICC
- Advertisement -

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണ് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് വിരാട് കോഹ്‌ലി ജെയിംസ് ആൻഡേഴ്സണെ ആശംസകൾ അറിയിച്ചത്. തന്റെ നേരിട്ടവരിൽ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ജെയിംസ് ആൻഡേഴ്സൺ എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം അസ്ഹർ അലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റിൽ 600 വിക്കറ്റ് നേട്ടം തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറും ജെയിംസ് ആൻഡേഴ്സൺ ആണ്. 2014ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ജെയിംസ് ആൻഡേഴ്സണും വിരാട് കോഹ്‌ലിയും ഗ്രൗണ്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു.

Advertisement