ഡഗ്ലസ് കോസ്റ്റ ഇനി ബ്രസീലിൽ

- Advertisement -

ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ ഇനി ബ്രസീലിൽ കളിക്കും. ബ്രസീലിയൻ ക്ലബായ ഗ്രിമിയോ ആണ് കോസ്റ്റയെ സ്വന്തമക്കുന്നത്. യുവന്റസിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആകും തുടക്കത്തിൽ കോസ്റ്റ കളിക്കുക. ബ്രസീലിലേക്ക് പോകാൻ വേണ്ടി താരം അദ്ദേഹത്തിന്റെ ശമ്പളം കുറച്ചിട്ടുണ്ട്. ലോൺ കരാർ കഴിഞ്ഞാൽ സ്ഥിര കരാറിൽ അവിടെ തന്നെ തുടരും.

ഈ സീസണിൽ താരം ലോൺ അടിസ്ഥാനത്തിൽ ബയേൺ മ്യൂണിച്ചിൽ കളിക്കുക ആയിരുന്നു. മുമ്പ് മൂന്ന് സീസണുകളോളം ഗ്രിമിയോക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡഗ്ലസ് കോസ്റ്റ. 2008 മുതൽ 2010 വരെ ആയിരുന്നു അത്. 30കാരനായ താരം അവസാന മൂന്ന് വർഷമായി യുവന്റസിനൊപ്പം ഉണ്ടായിരുന്നു‌.

Advertisement