രണ്ട് ദിവസം മികച്ച ക്രിക്കറ്റ് കളിച്ച ടീം, ഒരു മണിക്കൂറില്‍ കളി കൈവിട്ടു – കോഹ്‍ലി

Kohli

ഇന്ത്യയുടെ അഡിലെയ്ഡിലെ തോല്‍വി ഏറെ വേദനാജനകമാണെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. രണ്ട് ദിവസം മികച്ച കളി കാഴ്ചവെച്ച ടീം മൂന്നാം ദിവസം ഒരു മണിക്കൂറില്‍ കളി കൈവിടുന്നതാണ് കണ്ടതെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി. 60നടുത്ത് റണ്‍സ് ലീഡ് നേടിയ ശേഷം ഇത്തരത്തില്‍ പുറത്താകുന്നത് ദയനീയമെന്നേ പറയാനാകുള്ളുവെന്നും വിരാട് സൂചിപ്പിച്ചു.

രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ അര്‍പ്പണബോധം കാഴ്ചവെച്ചില്ലെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. ബാറ്റ്സ്മാന്മാരുടെ രണ്ടാം ഇന്നിംഗ്സിലെ മൈന്‍ഡ്സെറ്റ് ടീമിന് തിരിച്ചടിയായെന്നും എന്നാല്‍ ചില പന്തുകള്‍ കളിക്കുവാന്‍ സാധിക്കാത്തതായിരുന്നുവെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

ബോക്സിംഗ് ഡേ ടെസ്റ്റില്‍ മികച്ച ഫലമുണ്ടാക്കുവാന്‍ തന്റെ അഭാവത്തിലും ടീമിന് സാധിക്കുമെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous article“ആൽബിനോ ഗോമസിൽ പൂർണ്ണ വിശ്വാസം , അബദ്ധങ്ങൾ സ്വാഭാവികം”
Next articleഇത്ര വേഗത്തില്‍ വിജയം നേടുവാനാകുമെന്ന് കരുതിയില്ല – ടിം പെയിന്‍