മുംബൈ പൊലീസിന് വമ്പൻ സഹായവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും

- Advertisement -

കൊറോണ വൈറസിനെതിരെ പോരാടുന്ന മുംബൈ പോലിസിന് വമ്പൻ സഹായവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമ്മയും. 5 ലക്ഷം രൂപ വീതമാണ് ഇരു താരങ്ങളും മുംബൈ പൊലീസിന് സഹായമായി നൽകിയിരിക്കുന്നത്.

മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് ആണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും സഹായം നൽകിയ വിവരം അറിയിച്ചത്. നേരത്തെ വിരാട് കോഹ്‌ലി പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും നേരത്തെ സഹായം നൽകിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

Advertisement