എ സി മിലാനിൽ ആർക്കും കൊറോണ ഇല്ല, പ്രസിഡന്റ് പറഞ്ഞ് തെറ്റ്

- Advertisement -

എ സി മിലാൻ പ്രസിഡന്റ് പോളോ സ്കറോണി പറഞ്ഞ തെറ്റായിരുന്നെന്നും എ സി മിലാനിൽ ആർക്കും കൊറോണ ഇല്ല എന്നും എ സി മിലാൻ ക്ലബ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എ സി മിലാൻ താരങ്ങൾ കൊറോണയോട് പൊരുതുകയാണ് എന്ന് പറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. എന്നാൽ എ സി മിലാനിലെ മുഴുവൻ താരങ്ങളും കൊറോണ ടെസ്റ്റ് പൂർത്തിയാക്കി എന്നും ആർക്കും കൊറോണ ഇല്ല എന്നും കബ് ഔദ്യോഗികമായി ഇപ്പോൾ അറിയിച്ചു.

താരങ്ങൾക്ക് ഒറ്റയ്ക്കുള്ള പരിശീലനം തുടങ്ങാൻ ക്ലബ് അനുമതി നൽകിയിട്ടുണ്ട്. മെയ് 18 മുതൽ ടീമുകൾ ഒരുമിച്ച് സംഘമായും പരിശീലനം തുടങ്ങും എന്നും എ സി മിലാൻ പറഞ്ഞു. യുവന്റസ്, നാപോളി, ഇന്റർ മിലാൻ എന്നിവരും കൊറോണ മുക്തമായതിനെ തുടർന്ന് പരിശീലനം ആരംഭിച്ചിരുന്നു.

Advertisement