യുവന്റസും പരിശീലനത്തിന് ഇറങ്ങി, ഡിബാലയും ട്രെയിനിങ് ഗ്രൗണ്ടിൽ

- Advertisement -

ഇറ്റലിയിലെ ചാമ്പ്യന്മാരായ യുവന്റസും പരിശീലനത്തിന് ഇറങ്ങി. ഇന്നലെ ആണ് ആദ്യമായി യുവന്റസ് താരങ്ങൾ ട്രെയിനിങിനായി ഗ്രൗണ്ടിൽ എത്തിയത്. നീണ്ടകാലമായി കൊറോണ കാരണം ബുദ്ധിമുട്ടുകയായിരുന്ന ഡിബാലയുൻ പരിശീലനത്തിനെത്തിയിരുന്നു. ഡിബാല മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൊറൊണ നെഗറ്റീവ് ആയത്. താരങ്ങൾ ഒക്കെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് പരിശീലനം നടത്തുന്നത്.

ക്വാരന്റൈനിൽ ഉള്ള റൊണാൾഡോയ്ക്ക് പരിശീലനത്തിന് ഇറങ്ങാൻ ഇനിയും ദിവസങ്ങൾ കഴിയണം. മെയ് 18നാണ് യുവന്റസ് ടീം ഒരുമിച്ചുള്ള പരിശീലനം ആരംഭിക്കുക. അതിനു മുമ്പ് റൊണാൾഡോ ടീമിനൊപ്പം ചേരും. സീരി എയിലെ മറ്റൊരു ക്ലബായ നാപോളി നാളെ പരിശീലനത്തിനിറങ്ങും. നാപോളിയിൽ മുഴുവൻ താരങ്ങളും കൊറൊണ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.

Advertisement