റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും

ഐ.സി.സിയുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ പിറകിൽ പോയതിന് ശേഷം രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.

നിലവിൽ 886 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.  868 പോയിന്റുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. 829 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാൻ താരം ബാബർ അസം ആണ് മൂന്നാം സ്ഥാനത്തുള്ളത്.

ബൗളർമാരിൽ 764 റേറ്റിംഗ് പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ബുംറക്ക് വിക്കറ്റുകൾ ഒന്നും ലഭിച്ചില്ലെങ്കിലും താരം മികച്ച ബൗളിംഗ് പുറത്തെടുത്തിരുന്നു. 737 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്.

ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ബെൻ സ്റ്റോക്സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 304 റേറ്റിംഗ് പോയിന്റുമായാണ് ബെൻ സ്റ്റോക്സ് ഒന്നാം സ്ഥാനത്തുള്ളത്. 233 റേറ്റിംഗ് പോയിന്റുമായി പത്താം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ താരം.

Previous articleകേരള പ്രീമിയർ ലീഗിൽ കോവളം എഫ് സിയോടും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു
Next articleലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്