ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്

Photo: Twitter/@englandcricket
- Advertisement -

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ജയിച്ചതോടെയാണ് പാകിസ്ഥാനെ മറികടന്ന് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒരു ഇന്നിങ്സിനും 53 റൻസിനുമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ പരമ്പരയിൽ 2-1 എന്ന നിലയിൽ മുൻപിലെത്താനും ഇംഗ്ലണ്ടിനായി.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 360 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഇന്ത്യയും രണ്ടാം സ്ഥാനത്ത് 296 പോയിന്റുമായി ഓസ്ട്രേലിയയുമാണ്. മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഇംഗ്ലണ്ടിന് വെറും 86 പോയിന്റ് മാത്രമാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ളഓസ്ട്രേലിയയെക്കാൾ 216 പോയിന്റ് പിറകിലാണ് ഇംഗ്ലണ്ട്. 80 പോയിന്റുള്ള പാകിസ്ഥാൻ നാലാം സ്ഥാനത്താണ്.

നിലവിൽ ഇന്ത്യയും ഓസ്ട്രേലിയയും മൂന്ന് പരമ്പരകൾ വീതം പൂർത്തിയാക്കിയപ്പോൾ ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പര ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ പരമ്പരയാണ്.

Advertisement