ടെസ്റ്റ് നാല്‌ ദിവസമാക്കി ചുരുക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വിരാട് കോഹ്‌ലി

- Advertisement -

ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസമായി ചുരുക്കണമെന്ന ഐ.സി.സിയുടെ ആവശ്യത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റിനെ അഞ്ച് ദിവസത്തെ മത്സരമായി തന്നെ നിലനിർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ശ്രീലങ്കക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുൻപ് പത്രക്കാരുമായി സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

2023-31 കാലഘട്ടങ്ങളിൽ നിർബന്ധമായും നാല് ദിവസ ടെസ്റ്റ് മത്സരങ്ങൾ നടത്താനുള്ള പദ്ധതിയാണ് ഐ.സി.സി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ടെസ്റ്റ് മത്സരങ്ങൾ നാലാക്കി കുറച്ച് അതിൽ നിന്ന് ലഭിക്കുന്ന  ദിവസങ്ങൾ ഉപയോഗിച്ച് വാണിജ്യപരമായി കൂടുതൽ ലാഭം ഉണ്ടാവുന്ന നിശ്ചിത ഓവർ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ഐ.സി.സിയുടെ ശ്രമം.

ടെസ്റ്റ് ക്രിക്കറ്റ് വാണിജ്യവൽക്കരിക്കുന്നതിന് ഡേ നൈറ്റ് ടെസ്റ്റ് ഉപകാരപ്പെടുമെന്നും അല്ലാതെ ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈർഘ്യം അഞ്ചിൽ നിന്ന് നാലാക്കി കുറക്കുന്നതിന് താൻ അനുകൂലിക്കുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു.

Advertisement