ഒന്നാം സ്ഥാനത്ത് തിരികെയെത്താൻ എ ടി കെ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയും എ ടി കെ കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടും. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. അവസാന ആറു മത്സരങ്ങളായി പരാജയം അറിഞ്ഞിട്ടില്ലാത്ത മുംബൈ സിറ്റി മികച്ച ഫോമിലാണ്. എ ടി കെയ്ക്ക് എതിരെ അവസാന നാലു മത്സരങ്ങളിലും മുംബൈ സിറ്റി പരാജയപ്പെട്ടിട്ടില്ല.

എ ടി കെയും മുംബൈ സിറ്റിയും തമ്മിൽ രണ്ട് പോയന്റിന്റെ വ്യത്യാസം മാത്രമെ ഉള്ളൂ. ഇന്ന് വിജയിച്ചാൽ മുംബൈ സിറ്റിക്ക് എ ടി കെയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താം. എ ടി കെയാണ് വിജയിക്കുന്നത് എങ്കിൽ അവർക്ക് ഗോവയെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്തും എത്താം.

Previous articleഇന്ത്യയുടെ ടി20 മത്സരത്തിന് ബാനറുകൾക്കും പോസ്റ്ററുകൾക്കും നിരോധനം
Next articleടെസ്റ്റ് നാല്‌ ദിവസമാക്കി ചുരുക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വിരാട് കോഹ്‌ലി