ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് മോശം തുടക്കം

- Advertisement -

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ. ഇംഗ്ലണ്ടിനെ 269 റൺസിന് പുറത്താക്കി കൂറ്റൻ ലീഡ് നേടാമെന്ന ദക്ഷിണാഫ്രിക്കൻ മോഹത്തിന് ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകുകയായിരുന്നു. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ നഷ്ട്ടപ്പെട്ട് 3 വിക്കറ്റിന് 60 റൺസ് എന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് എടുത്ത സ്റ്റുവർട്ട് ബ്രോഡിന്റെയും ഒരു വിക്കറ്റ് എടുത്ത ജെയിംസ് ആൻഡേഴ്സന്റെയും ബൗളിംഗാണ് ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ആധിപത്യം നൽകിയത്. 35 റൺസുമായി എൽഗറും 10 റൺസുമായി ഡൂസനുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. നേരത്തെ 61 റൺസ്  എടുത്ത് പുറത്താവാതെ നിന്ന ഒലി പോപ്പിന്റെ പ്രകടനമാണ് ഇംഗ്ലണ്ട് സ്കോർ 269ൽ എത്തിച്ചത്.ദക്ഷിണാഫ്രിക്കൻ നിരയിൽ 3 വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

Advertisement