വൈറ്റ് ബോളിൽ ഒരു നാഴികക്കല്ല് പിന്നിട്ട് കിംഗ് കോഹ്ലി

ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ നേടിയ നിർണായക അർധ സെഞ്ച്വറിയോടെ വൈറ്റ് ബോളിൽ കോഹ്ലി ഒരു നാഴികക്കല്ല് പിന്നിട്ടു. വൈറ്റ് ബോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി കോഹ്‌ലി മാറി.

കോഹ്ലി 22 09 26 01 22 30 810

വൈറ്റ് ബോൾ ഫോർമാറ്റിൽ ഏകദിനത്തിലും ടി20യിലുമായി 369 മത്സരങ്ങളിൽ നിന്ന് 16,004 റൺസാണ് കോഹ്‌ലിക്ക് ഉള്ളത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ 44 സെഞ്ചുറികളും 97 അർധസെഞ്ചുറികളും അദ്ദേഹത്തിനുണ്ട്.

262 ഏകദിനങ്ങൾ കളിച്ച കോഹ്ലി 43 സെഞ്ചുറികളും 64 അർധസെഞ്ചുറികളും ഉൾപ്പെടെ 12,344 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 107 ടി20 മത്സരങ്ങൾ നിന്ന് 3,660 റൺസും നേടിയിട്ടുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ 16,000 റൺസ് എന്ന നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാൻ, 463 ഏകദിനങ്ങൾ കളിച്ച് 18,426 റൺസ് നേടിയ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ്.