വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

- Advertisement -

മുൻ ഇന്ത്യൻ താരം വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. താരം തന്നെയാണ് ഇന്ന് ഔദ്യോഗികമായി ട്വിറ്ററിലൂടെ വിരമിക്കുന്നത് പ്രഖ്യാപിച്ചത്. 25 വർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ഇതോടെ അവസാനമായത്. 2004ൽ കർണാടകയ്ക്കായി ഫസ്റ്റ് ക്ലാസിൽ അരങ്ങേറ്റം നടത്തിയ വിനയ് കുമാർ 139 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 181 ട്വി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റും 31 ഏകദിന മത്സരങ്ങളും 9 ട്വി20 മത്സരങ്ങളും അദ്ദേഹം കളിച്ചു. 2012ൽ പെർതിൽ വെച്ച് ഓസ്ട്രേലിയക്ക് എതിരെ ആയിരുന്നു വിനയ് കുമാർ ടെസ്റ്റ് കളിച്ചത്. ഐ പി എല്ലിൽ കൊച്ചി ടസ്കേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നിവർക്കൊക്കെ വേണ്ടി 105 മത്സരങ്ങൾ ബൗളറായ വിനയ് കളിച്ചിട്ടുണ്ട്. മുംബൈയുടെയും കൊൽക്കത്തയുടെയും ഒപ്പം ഐ പി എൽ കിരീടവും നേടിയിട്ടുണ്ട്.

Advertisement