ദിനേശ് കാർത്തിക്കിന്റെ മികവിൽ സർവീസസിനെ തകർത്ത് തമിഴ്നാട്

Photo: PTI

ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന്റെ മികവിൽ വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിന് വമ്പൻ ജയം. 212 റൺസിനാണ് തമിഴ്നാട് സർവീസസിനെ തോൽപ്പിച്ചത്. 91 പന്തിൽ 95 റൺസ് എടുത്ത ദിനേശ് കാർത്തിക്കിന്റെ പ്രകടനവുമാണ് തമിഴ്നാടിൻറെ വിജയം അനായാസമാക്കിയത്.

നേരത്തെ ടോസ് നേടിയ സർവീസസ് തമിഴ്നാടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണ് എടുത്തത്. തമിഴ്നാടിന് വേണ്ടി 95 റൺസ് എടുത്ത ദിനേശ് കാർത്തികിന് പുറമെ 71 പന്തിൽ 73 റൺസ് എടുത്ത ഹരി നിഷാന്തിന്റെ പ്രകടനവുമാണ് സ്കോർ 294ൽ എത്തിച്ചത്.

തുടർന്ന് 295 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സർവീസസ്‌ 19.1 ഓവറിൽ വെറും 82 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സർവീസസ് നിരയിൽ 20 റൺസ് എടുത്ത നകുൽ വർമ്മയാണ് അവരുടെ ടോപ് സ്‌കോറർ. തമിഴ്നാടിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷിന്റെ പ്രകടനവും 3 വിക്കറ്റ് എടുത്ത മുഹമ്മദിന്റെ പ്രകടനവുമാണ് അവരുടെ ജയം അനായാസമാക്കിയത്.

Previous articleസീസണിലെ ആദ്യ എൽക്ലാസികോ ഒക്ടോബർ 26ന്
Next articleടി20 ലോകകപ്പാണ് ഇംഗ്ലണ്ടിന്റെ അടുത്ത ലക്ഷ്യമെന്ന് മോർഗൻ