സീസണിലെ ആദ്യ എൽക്ലാസികോ ഒക്ടോബർ 26ന്

ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരത്തിന്റെ തീയതി ഉറപ്പായി. ഒക്ടോബർ 26നാകും സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കുക. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ്നൂവിലായിരിക്കും ലാലിഗയിലെ ഈ മത്സരം നടക്കുക. ഈ സീസണിൽ സ്പെയിനിലെ രണ്ട് വമ്പന്മാരും ഫോമിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്. അതുകൊണ്ട് തന്നെ രണ്ട് ടീമുകൾക്കും ഈ എൽക്ലാസികോ അതിനിർണായകമായിരിക്കും.

കഴിഞ്ഞ സീസണിൽ ലാലിഗയിൽ നടന്ന രണ്ട് എൽ ക്ലാസികോയിലും ബാഴ്സലോണയ്ക്ക് ആയിരുന്നു വിജയം. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന എൽക്ലാസികോയിൽ 5-1ന്റെ വലിയ വിജയം തന്നെ ആയിരുന്നു ബാഴ്സലോണ സ്വന്തമാക്കിയത്.

Previous articleറാങ്കിങ്ങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്‌ലിയും ശിഖർ ധവാനും രോഹിത് ശർമയും
Next articleദിനേശ് കാർത്തിക്കിന്റെ മികവിൽ സർവീസസിനെ തകർത്ത് തമിഴ്നാട്