ടി20 ലോകകപ്പാണ് ഇംഗ്ലണ്ടിന്റെ അടുത്ത ലക്ഷ്യമെന്ന് മോർഗൻ

- Advertisement -

സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പാണ് ഇംഗ്ലണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ.  കഴിഞ്ഞ നാല് വർഷം ഇംഗ്ലണ്ടിന്റെ ലക്ഷ്യം ഏകദിന ലോകകപ്പ് ആയിരുന്നുവെന്നും മോർഗൻ പറഞ്ഞു. 2015ലെ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് തങ്ങളുടെ മനോഭാവത്തിൽ വരുത്തിയ മാറ്റമാണ് ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളാക്കിയതെന്ന് മോർഗൻ പറഞ്ഞു.

ഇതുവരെ ടി20 ക്രിക്കറ്റ് യുവതാരങ്ങൾക്ക് അവസരം നൽകാനും അനുഭവ സമ്പത്ത് നൽകാനും പരീക്ഷണങ്ങൾ നടത്താനുമാണ്‌ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇനിയുള്ള 12 മാസങ്ങൾ അതിന് മാറ്റം ഉണ്ടാവുമെന്നും മോർഗൻ പറഞ്ഞു. ഇനി മുതൽ പരീക്ഷണങ്ങൾ എല്ലാം ഏകദിന ക്രിക്കറ്റിൽ ആയിരിക്കും നടത്തുകയെന്നും ടി20 മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മോർഗൻ പറഞ്ഞു.

Advertisement