ഇന്നലെ ബാറ്റു കൊണ്ട് കരിയർ ബെസ്റ്റ്, ഇന്ന് ബൗള് കൊണ്ട് കരിയർ ബെസ്റ്റ്, സിജോമോന്റെ മികവിൽ കേരളം ഛത്തീസ്ഗഡിനെ എറിഞ്ഞിട്ടു

Img 20211212 124846

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ഛത്തീസ്ഗഡഡിനെ നേരിടുന്ന കേരളം ആദ്യ ഇന്നിങ്സിൽ എതിരാളികളെ 189 റൺസിന് എറിഞ്ഞിട്ടു. സിജോമോൻ ജോസഫിന്റെ കേരളത്തിനായുള്ള കരിയർ ബെസ്റ്റ് ബൗളിംഗ് ആണ് ഇന്ന് കേരളത്തിന് കരുത്തായത്. 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റാണ് സിജോമൊൻ വീഴ്ത്തിയത്. ഇന്നലെ സിജോ മോൻ ബാറ്റു കൊണ്ട് 71 റൺസ് എടുത്ത് പുറത്താകാതെ നിന്ന് മഹാരാഷ്ട്രയ്ക്ക് എതിരായ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

ഇന്ന് സിജോമോനെ കൂടെ നിധീഷ്, ബേസിൽ തമ്പി എന്നിവർ 2 വിക്കറ്റു വീതവും വിനൂപ് മനോഹരൻ ഒരു വിക്കറ്റും വീഴ്ത്തി. ഛത്തീസ്‌ഗഡിനായി 98 റൺസ് എടുത്ത ഹപ്രീത് സിങ് മാത്രമാണ് നന്നായി ബാറ്റു ചെയ്തത്. ഇന്ന് വേഗത്തിൽ റൺ ചെയ്സ് ചെയ്ത് നെറ്റ് റൺറേറ്റ് കൂട്ടുക ആകും കേരളത്തിന്റെ ലക്ഷ്യം.

Previous articleഹേസൽവുഡ് രണ്ടാം ആഷസ് ടെസ്റ്റിനില്ല
Next articleഇന്ത്യൻ ടീം ഈ മാസം 16ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും